Copa do Mundo da FIFA ബ്രസീൽ 2014 | |
---|---|
ഫുട്ബോൾ ലോകകപ്പ് 2014 ന്റെ ലോഗോ
| |
Tournament details | |
Host country | ബ്രസീൽ |
Dates | 12 ജൂൺ – 13 ജൂലൈ (32 days) |
Teams | 32 (from 5 or 6 confederations) |
Venue(s) | 12 (in 12 host cities) |
← 2010
2018 →
|
ഫിഫ ലോകകപ്പിന്റെ ഇരുപതാമത് പതിപ്പാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ 2014 . 2014 ജൂൺ 12 മുതൽ ജൂലൈ 13 വരെ ബ്രസീലിലാണ് മത്സരങ്ങൾ നടക്കുന്നത്.
1950-ലെ ലോകകപ്പിനു ആതിഥ്യമരുളിയശേഷം രണ്ടാം തവണയാണ് ബ്രസീൽ ലോകകപ്പ് ഫുട്ബോളിനു വേദിയാകുന്നത്. 2 തവണ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന അഞ്ചാമത്തെ രാജ്യമാണ് ബ്രസീൽ. മെക്സിക്കോ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നിവയാണ് മറ്റു 4 ടീമുകൾ. 1978-ൽ അർജന്റീനയിൽ നടന്ന ലോകകപ്പിനു ശേഷം ആദ്യമായാണ് തെക്കേ അമേരിക്കയിൽ ലോകകപ്പ് നടക്കുന്നത്. ഇതാദ്യമായാണ് യൂറോപ്പിനു വെളിയിൽ തുടർച്ചയായി 2 ലോകകപ്പുകൾ നടക്കുന്നത്. ലോകകപ്പ് മത്സരങ്ങളിൽ ആദ്യമായിഗോൾ ലൈൻ സാങ്കേതികവിദ്യ ഉപയോഗിക്കും.
സ്പെയിൻ ആണ് നിലവിലെ ജേതാക്കൾ. തെക്കേ അമേരിക്കയിൽ മുൻപു നടന്ന നാലു ലോകകപ്പുകളിലും തെക്കേ അമേരിക്കയിൽ നിന്നുള്ള ടീമുകൾ തന്നെയാണ് ജേതാക്കളായത്.
ഉള്ളടക്കം
[മറയ്ക്കുക]ഭാഗ്യചിഹ്നം[തിരുത്തുക]
2012 സെപ്റ്റംബർ 17നാണ് ഭാഗ്യചിഹ്നം ഔദ്യോഗികമായി അവതരിപ്പിച്ചത്. ഫ്യൂലേകോ എന്നാണ് ഭാഗ്യചിഹ്നത്തിന്റെ പേര്. ഉറുമ്പ് തീനി വിഭാഗത്തിൽപ്പെട്ട ആർമെഡില്ലോ എന്ന ജീവിയാണിത് (ഈ ജീവി വംശനാശ ഭീഷണി നേരിടുകയാണ്). ശത്രുക്കളെ കാണുമ്പോൾ ആർമെഡില്ലോ പന്ത് പോലെ ചുരുങ്ങാറുണ്ട്. ബ്രസീൽ ജേഴ്സിയുടെ നിറമായമഞ്ഞ തന്നെയാണ് ഭാഗ്യചിഹ്നത്തിനും നൽകിയിരിക്കുന്നത്. മുൻ ബ്രസീലിയൻ താരവും ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയിൽ അംഗവുമായ റൊണാൾഡോയാണ് ഭാഗ്യചിഹ്നം അവതരിപ്പിച്ചത്.[1] 2012 നവംബർ 26നാണ് ഭാഗ്യചിഹ്നത്തിന്റെ പേര് തിരഞ്ഞെടുത്തത്. ഓൺലൈൻ വോട്ടെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്.
യോഗ്യത[തിരുത്തുക]
യൂറോപ്പിൽ നിന്ന് 53 ഉം തെക്കേ അമേരിക്കയിൽ നിന്ന് 9 ഉം ആഫ്രിക്കയിൽ നിന്ന് 52 ഉം ഏഷ്യയിൽ നിന്ന് 43 ഉം വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ രാഷ്ട്രങ്ങൾ എന്നിവടങ്ങളിൽ നിന്ന് 35 ഉം ഓഷ്യാനിയയിൽ നിന്ന് 11 ഉം ടീമുകളാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്.
യോഗ്യത നേടിയ ടീമുകൾ[തിരുത്തുക]
താഴെപ്പറയുന്ന 32 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 2013 ഒക്ടോബറിലെ ഫിഫ റാങ്കിങ് വലയത്തിൽ നല്കിയിരിക്കുന്നു.
|
|
|
സ്റ്റേഡിയങ്ങൾ[തിരുത്തുക]
ബ്രസീലിലെ 12 നഗരങ്ങളിലെ 12 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.
Rio de Janeiro, RJ | Brasília, DF | São Paulo, SP | Fortaleza, CE |
---|---|---|---|
Estádio do Maracanã | Estádio Nacional Mané Garrincha[2] | Arena Corinthians | Estádio Castelão |
Capacity: 76,935[3]
(renovated)
| Capacity: 70,042[4]
(new stadium)
| Capacity: 68,000 (new stadium) Construction progress: 94%[5] | Capacity: 64,846[6]
(renovated)
|
Belo Horizonte, MG | Porto Alegre, RS | ||
Estádio Mineirão | Estádio Beira-Rio | ||
Capacity: 62,547
(renovated)
| Capacity: 51,300[7] (renovated) Construction progress: 92%[5] | ||
Salvador, BA | Recife, PE | ||
Arena Fonte Nova | Arena Pernambuco | ||
Capacity: 56,000[8]
(renovated)
| Capacity: 46,154
(new stadium)
| ||
Cuiabá, MT | Manaus, AM | Natal, RN | Curitiba, PR |
Arena Pantanal | Arena Amazônia | Arena das Dunas | Arena da Baixada |
Capacity: 42,968 (new stadium) Construction progress: 87%[5] | Capacity: 42,374 (new stadium) Construction progress: 92.83%[5] | Capacity: 42,086 (new stadium) Construction progress: 97%[5] | Capacity: 43,981[9] (renovated) Construction progress: 85.5%[5] |
Nenhum comentário:
Postar um comentário